മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച് ഇൻ ബേസിക് സയൻസസ് നല്കുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എംഎസ് സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർക്കെല്ലാം അപേക്ഷിക്കാം?
പ്ലസ്ടു സയൻസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം,കോട്ടയം,എറണാകുളം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലായി നടത്തപ്പെടുന്ന പൊതു പരീക്ഷയ്ക്കും ശേഷം നടത്തുന്ന അഭിമുഖത്തിലൂടെയുമായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cat.mgu.ac.in