കണ്ണൂർ സർവകലാശാല, പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗത്തിൽ എം.എസ്.സി. ബയോടെക്നോളജി, എം.എസ്.സി. മൈക്രോബയോളജി കോഴ്സുകളിൽ സീറ്റൊഴിവുണ്ട് . പട്ടികവർഗ വിഭാഗത്തിലാണ് സീറ്റൊഴിവുള്ളത്. താത്പര്യമുള്ള വിദ്യാർത്ഥികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കുള്ളിൽ കാമ്പസിൽ എത്തിച്ചേരേണ്ടത്.