തിരുവനന്തപുരം കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. കരാർ നിയമനമാണ്.
വിദ്യാഭ്യാസയോഗ്യത :പിജി (സൈക്കോളജി/ സോഷ്യൽ വർക്ക് / സോഷ്യോളജി/ക്ലിനിക്കൽ സൈക്കോളജി )/ എം എസ് സി(മൈക്രോബയോളജി/ മെഡിക്കൽ മൈക്രോബയോളജി)
പ്രായപരിധി :55 വയസ്സ്
ശമ്പളം : 25,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.ksacs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.