തിരുവനന്തപുരം ∙ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെൻറ് ഇന്നു പ്രസിദ്ധീകരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം കൂടി നീളാൻ സാധ്യത.എൻജിനീയറിങ് പ്രവേശനത്തിനുള്ള സമയ ക്രമം നീട്ടി നൽകുമെന്ന് എഐസിടിഇ അധികൃതർ സൂചിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനം നീളുന്നതു വിദ്യാർഥികളെ ആശങ്കയിലാക്കി.