ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലേക്കുള്ള (ഐസർ) ബിരുദ കോഴ്സുകളുടെ രജിസ്ട്രേഷൻ ഇന്നു ആരംഭിക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഐസറിൻറെ ഔദ്യോഗിക വെബ്സൈറ്റായ iiseradmission.in സന്ദർശിച്ച് അപേക്ഷിക്കാം. ബി.എസ്- എം.എസ് ഡ്യുവൽ ഡിഗ്രി കോഴ്സുകളാണ് ഐസറിലുള്ളത്.മൂന്ന് രീതികളിലാണ് ഐസറിൽ പ്രവേശനം ലഭിക്കുക. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ), സംസ്ഥാന കേന്ദ്ര ബോർഡുകൾ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിവയിലൂടെ പ്രവേശനം നേടാം. കെ.വി.പി.വൈ വഴി പ്രവേശന നേടണമെങ്കിൽ കെ.വി.പി.വൈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതണം. ബോർഡുകൾ വഴിയാണെങ്കിൽ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസാവണം.ഐസർ, ഐ.ഐ.ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നീവിടങ്ങളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും. ഐ.ഐ.ടിയിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് JoSAA കൗൺസിലിങ്ങിൽ പങ്കെടുക്കണം. ഇതിന്റെ രജിസ്ട്രേഷൻ josaa.nic.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.