മഹാത്മാഗാന്ധി സർവകലാശാല നവംബർ 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ഏഴിന് നടത്താൻ തീരുമാനിച്ചു . ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ യാണ് പരീക്ഷകൾ നടക്കുക. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുന്പ് തന്നെ എല്ലാ വിദ്യാർത്ഥികളും കോളേജുകളിൽ ഹാജരാകേണ്ടതാണ്.