മഹാത്മാ ഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിംഗ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. പ്രവേശന നടപടികൾക്കായി വിദ്യാർത്ഥികൾ അതത് കോളേജുകളുമായി ബന്ധപ്പെടണം.