കേരള സര്‍ക്കാരിന്റെ കീഴില്‍ ലൈഫ് മിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. LIFE Mission, Kerala ഇപ്പോള്‍ Enterprise Development Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.Tech യോഗ്യത ഉള്ളവര്‍ക്ക് Enterprise Development Executive പോസ്റ്റുകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 16 മുതല്‍ 2023 ജൂണ്‍ 25 വരെ അപേക്ഷിക്കാം.