കൊച്ചിൻ ഷിപ്യാഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 70 ഒഴിവിൽ ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 27.വിഭാഗങ്ങളും യോഗ്യതയും: മെക്കാനിക്കൽ (37), ഇലക്ട്രിക്കൽ (19), നേവൽ ആർകിടെക്ചർ (6), സിവിൽ (2), ഇലക്ട്രോണിക്സ് (2): ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം. പ്രായപരിധി: 27 വയസ്സ്. അർഹർക്ക് ഇളവ്. സ്റ്റൈപ്പെൻഡ്: 50,000 രൂപ. ഒരു വർഷം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-1,40,000 രൂപ ശമ്പള നിരക്കിൽ അസിസ്റ്റന്റ് മാനേജർ E1 ഗ്രേഡിൽ പരിഗണിക്കും. ഫീസ്: 750 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ഫീസില്ല. സന്ദർശിക്കുക :http://www.cochinshipyard.in.