കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ തിരുവനന്തപുരം ചീഫ് ഓഫിസ് , എറണാകുളം , കോഴിക്കോട് മേഖല ഓഫിസ് എന്നിവിടങ്ങളിൽ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, ക്ലാർക്ക്, എൽഡി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.