മെഡിക്കൽ വിദ്യാഭാസ വകപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരമുള്ള സ്കൂളുകളിൽ നിന്നും എ.എൻ.എം കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.നവംബർ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾ www.dme.kerala.gov.in ലും GNM-2021 പ്രോസ്പെക്ടസിലും ലഭിക്കും. ഫോൺ: 0471 2528575.