സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. ‘തിരികെ സ്കൂളിലേക്ക്’ എന്ന പേരിൽ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ടാഴ്ച ഉച്ച വരെ മാത്രമാണ് ക്ലാസുകൾ. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾ സ്കൂളുകളിൽ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്കുന്നത് സംബന്ധിച്ച തീരുമാനം സ്കൂളുകൾക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ വരേണ്ടതില്ല.