സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866.