തിരുവനന്തപുരം : സംസ്ഥാനത്തിനു പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഒബിസി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ്മട്രിക് സ്കോളർഷിപിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താത്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 10 നകം www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.