കേരളസർവകലാശാല ഈ വർഷം ജനുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ് സി.കമ്പ്യുട്ടർ സയൻസ് /ബി.സി.എ.(എസ് .ഡി.ഇ. 2019 അഡ്മിഷൻ – റെഗുലർ, 2018 & 2017 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഈ മാസം 21ന് ആരംഭിക്കും. കാര്യവട്ടo ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽവെച്ചായിരിക്കും പരീക്ഷ നടത്തപ്പെടുക.