തിരുവനന്തപുരം : പ്ലസ് വൺ ഇoപ്രൂവ്മെൻറ് പരീക്ഷയുടെ പ്രയോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാൽ പരീക്ഷ കൃത്യമായി എഴുതാൻ സാധിച്ചില്ല എന്ന് കാണിച്ചു ഒട്ടേറെ വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ച സാഹചര്യത്തിലാണിത്