സി.ബി.സി.എസ് .ഇ പത്താം ക്ലാസ് പരീക്ഷാഫലം വൈകുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടാൻ സാധ്യത.ഈ മാസം 19ന് നടത്തുന്ന ഉദ്യോഗസ്ഥതല ചർച്ചയ്ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
അതേസമയം പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നതിന് മുമ്പ് സി.ബി.സി.എസ് .ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.