• മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2021-2023) എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിൽ രണ്ട് ഒഴിവുകളുണ്ട്. എം.ജി. സർവകലാശാല അംഗീകരിച്ച ബി.എസ് സി. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഒക്ടോബർ 25ന് രാവിലെ 11ന് നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9947745617.
• മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. (2021-2023 ബാച്ച്) സി.എസ്.എസ്. പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ എസ്.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആവശ്യമായ രേഖകൾ ഒരു പി.ഡി.എഫ്. ഫയലായി spsadmission2021@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അയച്ച് അപേക്ഷിക്കണം. ഫയൽ നെയിമായി ഒഫീഷ്യൽ പേര് ചേർക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731042.