മഹാത്മാഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ബേസിക് കൗൺസലിംഗ് ആന്റ് സൈക്കോ തെറാപ്പി എന്ന വിഷയത്തിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. 2000 രൂപയാണ് കോഴ്സ് ഫീസ്. താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 99495213248, 9074034419, 9746085144.