യു.ജി.സി നെറ്റ് ഡിസംബർ 2020, ജൂൺ 2021 സൈക്കിൾ പരീക്ഷകളുടെ തീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു.പുതിയ അറിയിപ്പ് പ്രകാരം ഡിസംബർ 2020 സൈക്കിൾ പരീക്ഷ നവംബർ 20, 21, 22, 24, 25, 26, 29, 30 തീയതികളിൽ നടക്കും. ഡിസംബർ 1, 3, 4, 5 തീയതികളിലാണ് ജൂൺ 2021 സൈക്കിൾ പരീക്ഷ. യു.ജി.സി നെറ്റ് പരീക്ഷയുടെ വിശദമായ ഡേറ്റ് ഷീറ്റ് എൻ.ടി.എയുടെ വെബ്സൈറ്റുകളായ www.nta.ac.in, ugcnet.nta.nic.in എന്നിവയിൽ ഉടൻ അപ്ലോഡ് ചെയ്യും.ഒക്ടോബർ 17ന് നെറ്റ് പരീക്ഷ ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റ് പ്രധാന പരീക്ഷകൾ ഇതേ സമയത്തു നടക്കുന്നതിനാൽ പരീക്ഷ മാറ്റുകയായിരുന്നു. അതിന് മുമ്പ് സെപ്റ്റംബറിലും ഇതേ കാരണത്താൽ നെറ്റ് പരീക്ഷ മാറ്റിവെച്ചിരുന്നു.നെറ്റ് എഴുതുന്നവർക്ക് പരീക്ഷ സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ എൻ.ടി.എയുടെ ഹെൽപ്പ് ഡസ്ക് നമ്പറായ 011 40759000 ൽ ബന്ധപ്പെടുകയോ ugcnet@nta.ac.inഎന്ന വിലാസത്തിൽ മെയിൽ അയക്കുകയോ ചെയ്യാം.