തിരുവനന്തപുരം:കേരള, കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 22 വരെയുള്ള പരീക്ഷകൾ കണ്ണൂർ സർ വകലാശാലയും മാറ്റി. ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. കേരള പി.എസ്.സിയും 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായി അറിയിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ശനിയാഴ്ച വരെ സംസ്ഥാനത്തെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും പ്രവേശന നടപടികൾ തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.