മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ് – കം മെയിൻസ് – കോച്ചിംഗ് പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലർ, ഈവനിംഗ് ബാച്ചുകൾക്ക് പുറമെ ഫൗണ്ടേഷൻ ക്ലാസുകൾക്കും പ്രവേശനം നേടാം. റഗുലർ ബാച്ചുകാർക്ക് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസ്സ് ഉണ്ടായിരിക്കും. ഈവനിംഗ് ബാച്ചിന് ക്ലാസുകൾ ഓൺലൈനായിരിക്കും. ഫൗണ്ടേഷൻ ക്ലാസുകൾ എല്ലാ ഞായറാഴ്ചകളിലും മതപരമല്ലാത്ത പൊതു അവധി ദിവസങ്ങളിലുമായാണ് നടക്കുക.
പ്രായം 2022 ജനുവരി ഒന്നിന് 15നും 30നും ഇടയിലായിരിക്കണം. അർഹരായ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും. പ്രവേശന പരീക്ഷയുടേയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പരിശീലനാർഥികളെ തെരഞ്ഞെടുക്കുക. ഇതിലേക്കുള്ള അപേക്ഷകൾ നവംബർ 24 വരെ സമർപ്പിക്കാം. ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 30000 രൂപയും പട്ടികവിഭാഗങ്ങളിൽപ്പെടുന്നവർക്ക് 15000 രൂപയുമാണ് കോഴ്സ് ഫീസ്. റഗുലർ വിഭാഗക്കാർക്ക് ഒരു വർഷവും ഈവനിംഗ് ബാങ്കുകാർക്ക് ഒന്നര വർഷവും ഫൗണ്ടേഷൻ കോഴ്സിന് ചേരുന്നവർക്ക് രണ്ട് വർഷവുമായിരിക്കും പരിശീലനത്തിൻറെ കാലാവധി. അപേക്ഷാ ഫോറവും യോഗ്യത സംബന്ധിച്ച വിവരങ്ങളുംhttp://www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9188374553, ഇ-മെയിൽ –civilserviceinstitute@mgu.ac.in