ഡിസംബർ 16 മുതൽ ജനുവരി 13 വരെ സി.ബി.എസ്.ഇ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനായി (സി-ടെറ്റ്) ഒക്ടോബർ 25 വരെ രജിസ്റ്റർ ചെയ്യാൻ അവസരുമുണ്ട്. ഒക്ടോബർ 26ന് വൈകുന്നേരം 3.30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 28 മുതൽ നവംബർ 3 വരെ സമയമുണ്ട്. ഈ തീയതി കഴിഞ്ഞാൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.ഡിസംബർ 16 മുതൽ ജനുവരി 13 വരെയാണ് സി-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.ഒക്ടോബർ 13ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ ഇൻറ്റഗ്രേറ്റഡ് ബി.എഡ്-എം.എഡ് കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും.