കൊച്ചി: അൺ എയ്ഡഡ് സ്കൂളിൽ പ്ലസ് വണ്ണിന് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി ക്വാട്ടയിൽ അപേക്ഷിക്കാൻ അർഹതയില്ലെന്ന് പറയാനാവില്ലെന്നു ജസ്റ്റിസ് രാജ വിജയരാഘവൻ . അൺ എയ്ഡഡ് പ്രവേശനം നേടിയതിനാൽ, അഡ്മിഷനുള്ള ഏകജാലക പോർട്ടലിൽ അപേക്ഷ നൽകാനുള്ള അനുമതി നിഷേധിച്ചതിനെതിരെ ഫ്ലെമിങ് ഷൈജൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്.