ഇഗ്നോ ജൂൺ ടേം എൻഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തിയ ജൂൺ ടേം എൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 6 വരെയായിരുന്നു പരീക്ഷ. ഓഫ് ലൈൻ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 14ന് ലഭ്യമാക്കിയിരുന്നു.പരീക്ഷയെഴുതിയവർക്ക് ഫലം പരിശോധിക്കാനായി ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിക്കാം. സെപ്റ്റംബർ 20 ആയിരുന്നു പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി.ഫലം പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Alert എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Result for Term End June 2021 Examination എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. ഇവിടെ എൻറോൾമെൻറ് നമ്പർ നൽകണം. submit ൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഫലം പരിശോധിച്ച് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇതിൻറെ പ്രിൻറ് എടുത്തു സൂക്ഷിക്കുകയും ചെയ്യുക.70 ശതമാനം തീയറി പേപ്പറിനും 30 ശതമാനം പ്രാക്ടിക്കൽ അസൈൻമെൻറ്റിനും നൽകിയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick