കേരളത്തില്‍ റെയില്‍വേ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് IRCTC യില്‍ ജോലി നേടാന്‍ അവസരം . Indian Railway Catering and Tourism Corporation (IRCTC) ഇപ്പോള്‍ Hospitality Monitors തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 48 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം . ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ 2023 ഏപ്രില്‍ 6 മുതല്‍ 2023 ഏപ്രില്‍ 13 വരെ പങ്കെടുക്കാവുന്നതാണ് .