നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രൻറ്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാൻസി , ആഗ്ര ഡിവിഷനുകളിലും ഝാൻസി വർക്ക് ഷോപ്പിലുമാണ് അവസരം. റെയി ൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസ് 50 ശതമാനം മാർക്കോടെ വിജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്/നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും (എൻ .സി.വി.ടി./എസ്.സി.വി.ടി.) നേടിയിരിക്കണം. 2021 ഒക്ടോബർ 12ന് മുമ്പായി നേടിയതായിരിക്കണം യോഗ്യത. ബിരുദധാരികളോ ഡിപ്ലോമക്കാരോ അപേക്ഷിക്കാൻ അർഹരല്ല.പ്രായം: 2021 ഡിസംബർ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സ് കവിയാൻ പാടില്ല. വിജ്ഞാപനത്തിനും അപേക്ഷയ്ക്കും http://www.rrcpryj.org കാണുക. നവംബർ രണ്ടിന് അപേക്ഷിച്ചുതുടങ്ങാം. അവസാനതീയതി: ഡിസംബർ ഒന്ന് .