കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ താത്കാലികമായി നിർത്തിവെച്ച പിഎസ് സി പരീക്ഷകൾ പുനരാരംഭിച്ചു. പ്ലസ് ടു ലെവൽ മെയിൻ പരീക്ഷയാണ് നീണ്ട ഇടവേളയ്ക്കുശേഷം ഈ ആഴ്ച ആദ്യം നടന്നത്. എച്ച്എസ്ടി നാച്ചുറൽ സയൻസ്, സിവിൽ എക്സൈസ് ഓഫിസർ മെയിൻ, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് മെയിൻ എന്നിവയാണ് ഇനി ഉടൻ നടക്കാനിരിക്കുന്ന പരീക്ഷകൾ.