ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപകരാകാൻ ബിപിഎഡ്; യോഗ്യത ബിരുദം, കായിക മികവ്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ഹൈസ്കൂൾ തലത്തിൽ കായികാദ്ധ്യാപകരാകാനും കായികമത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും യോഗ്യതയേകുന്ന 2–വർഷ പോസ്റ്റ് ഗ്രാജുവേറ്റ് ബിപിഎഡ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ) പ്രോഗ്രാമിന് അപേക്ഷിക്കാം. സ്കൂളുകൾക്കു പുറമേ ഹെൽത്ത് / സ്പോർട്സ് ക്ലബുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ മുതലായവയിലും പരിശീലകരാകാം.

നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷന്റെ മാനദണ്ഡപ്രകാരമുള്ള അധ്യാപക ട്രെയിനിങ് പ്രോഗ്രാം, മുൻപു 12 വർഷത്തെ സ്കൂൾ / കായിക പഠനത്തിനു ശേഷം ചേരാമായിരുന്ന ത്രിവത്സര ബിപിഎഡ് പ്രോഗ്രാമിൽനിന്നു തീർത്തും വ്യത്യസ്തമാണ്. തിരുവനന്തപുരത്തു എൽഎൻസിപിഇയാണ് പ്രോഗ്രാം നടത്തുന്നത്. ബിരുദം നൽകുന്നതു കേരളസർവകലാശാല.

പ്രവേശനയോഗ്യത: ഇനിപ്പറയുന്ന ഏതെങ്കിലും യോഗ്യത: 50% എങ്കിലും മാർക്കോടെ സർവകലാശാലാബിരുദം (കായികമത്സരങ്ങളിലോ ഗെയിമുകളിലോ പങ്കെടുത്ത മികവും വേണം).

  • 45% എങ്കിലും മാർക്കോടെ പഴയ രീതിയിലെ ബിപിഎഡ്
  • ഫിസിക്കൽ എജ്യൂക്കേഷൻ നിർബന്ധവിഷയമായ ബാച്‍ലർ ബിരുദം (45% മാർക്ക്)
  • ബാച്‍ലർ ബിരുദം (ദേശീയ അന്തർ–സർവകലാശാലാ തലത്തിലെങ്കിലും മൂന്നാം സ്ഥാനത്തിൽ കുറയാത്ത വിജയവും വേണം)
  • 45% എങ്കിലും മാർക്കോടെ സർവകലാശാലാബിരുദവും മൂന്നു വർഷ നിർദ്ദിഷ്ട അദ്ധ്യാപക സേവനപരിചയവും. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2021 ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. അർഹതയുള്ളവർക്കു മിനിമം മാർക്കിലും പ്രായപരിധിയിലും ഇളവു കിട്ടും.

30 ആൺകുട്ടികൾക്കും 20 പെൺകുട്ടികൾക്കുമായി ആകെ 50 സീറ്റ്.

28, 29 തീയതികളിൽ എഴുത്തുപരീക്ഷ, ഫിറ്റ്നസ് ടെസ്റ്റ്, സ്പോട്സ് പ്രാവീണ്യ ടെസ്റ്റ് എന്നിവ നടത്തും. www.lncpe.gov.in  സൈറ്റിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ.

മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (2 വർഷം, 25 സീറ്റ്), പിജി ഡിപ്ലോമ ഇൻ ഹെൽത്ത് & ഫിറ്റ്നസ് മാനേജ്മെന്റ് (ഒരു വർഷം, 20 സീറ്റ്) പ്രോഗ്രാമുകളിലേക്കും 15 വരെ അപേക്ഷിക്കാം.

Lakshmibai National College of Physical Education, Kariavattam, Thiruvananthapuram-695581. ഫോൺ – 0471- 2412189. ഇ – മെയിൽ: sailncpe@gmail.com.

Content Summary : Lakshmibai National College of Physical Education – BPEd, MPE & PGDHFM Courses

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick