മഹാത്മാഗാന്ധി സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന ബി.എഡ്, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഈ മാസം ഏഴ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം . കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക