വിശാഖപട്ടണത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം & എനർജിയിലെ ബിടെക് പെട്രോളിയം എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കു നവംബർ 10 വരെ അപേക്ഷിക്കാം. ഇക്കൊല്ലത്തെ ജെഇഇ അഡ്വാൻസ്ഡ് 2021 സ്കോർ അനുസരിച്ചാണു സിലക്ഷൻ. ഇരുശാഖകളിലും 50 സീറ്റ് വീതം.അപേക്ഷാഫീ 1500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ. ഹോസ്റ്റൽ സൗകര്യം ലഭ്യമാണു . കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.www.iipe.ac.in