അടൽ ഇന്നവേഷൻ മിഷനും നീതി ആയോഗും ഒന്നിച്ച് രാജ്യത്തെ വിവിധ സ്കൂളുകളിലായി നടത്തിയ സ്പേസ് ചലഞ്ചിൽ മത്സരത്തിൽ വിജയിച്ച 75 ടീമുകളിൽ കേരളത്തിൽ നിന്നുള്ള 5 സ്കൂളുകൾ ഉൾപ്പെട്ടു. തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ, കൊച്ചി കാക്കനാട് മാർത്തോമ്മാ പബ്ലിക് സ്കൂൾ, തിരുവനന്തപുരം സെൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി വണ്ടൻമേട് എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട് നടുവണ്ണൂർ ജിഎച്ച്എസ്എസ് എന്നിവയാണ് വിജയിച്ച ടീമുകൾ .