1855 ജോലികൾക്ക് യോഗ്യത നിശ്ചയിച്ച് കുവൈത്ത്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കുവൈത്ത് സിറ്റി ∙ ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്നു കുവൈത്ത് തീരുമാനിച്ചു. 1855 തസ്തികകളുടെ യോഗ്യത നിശ്ചയിച്ചു. ഇതിന്റെ വിവരങ്ങൾ www.manpower.gov.kw വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.

ചില ജോലികൾക്ക് വേണ്ട യോഗ്യത

– ടെക്നീഷ്യൻ, ട്രെയ്നർ, സൂപ്പർവൈസർ, ഷെഫ്, പെയിന്റർ, റഫറി: ഡിപ്ലോമ.

– യന്ത്രോപകരണങ്ങളുടെ ഓപ്പറേറ്റർ: ഇന്റർമീഡിയറ്റ് സർട്ടിഫിക്കറ്റ്

– ഡയറക്ടർ, എൻ‌ജിനീയർ, ഡോക്ടർ, നഴ്സ്, ജനറൽ ഫിസിസ്റ്റ്, ജനറൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, ഇൻസ്ട്രക്ടർ, അധ്യാപകൻ, മാത്തമറ്റിഷ്യൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, മാധ്യമ മേഖലയിലെയും മറ്റും സ്പെഷലൈസ്ഡ് ജോലികൾ: ബിരുദം / തത്തുല്യ യോഗ്യത.

– റസ്റ്ററന്റ്, ബവ്‌റജിസ്- ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ, ചില്ലറക്കച്ചവടം, ഹോട്ടൽ റിസപ്‌ഷൻ എന്നിവിടങ്ങളിൽ മാനേജർ: പ്രൈമറി വിദ്യാഭ്യാസത്തിൽ കുറയരുത്.

– സെയിൽ‌സ് റപ്രസന്റേറ്റീവ്, പത്രവിതരണക്കാർ, തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, സെക്യൂരിറ്റി ഗാർഡ്: ഇന്റർമീഡിയറ്റ്

വീസ മാറ്റാം

വ്യവസായം, കൃഷി, ആടുവളർത്തൽ, മത്സ്യബന്ധനം, സഹകരണ സ്ഥാപനം, സ്വതന്ത്ര വ്യാപാര മേഖല എന്നിവിടങ്ങളിലെ വീസ സ്വകാര്യമേഖലയിലെ തൊഴിൽ വീസയിലേക്കു മാറ്റാമെന്നു കുവൈത്ത് അറിയിച്ചു. തൊഴിലാളിക്ഷാമത്തെ തുടർന്നാണിത്. നിലവിൽ കുവൈത്തിൽ ഉള്ളവർക്കേ ഈ സൗകര്യമുണ്ടാകൂ.

English Summary: Kuwait mention qualifications for job

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick