ഇന്ത്യ റിസർവ് ബറ്റാലിയനിൽ (റഗുലർ വിഭാഗം) പൊലീസ് കോൺസ്റ്റബിൾ, ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് ഉൾപ്പെടെ 40 തസ്തികയിൽ ഒക്ടോബർ അവസാനം പിഎസ്സി വിജ്ഞാപനം പുറത്തിറങ്ങും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കു സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ളഎൻസിഎ വിജ്ഞാപനങ്ങളുമുണ്ട്.