ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥ തലത്തിലേക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ്, നാഷണൽ ഡിഫൻസ് അക്കാദമിയും നേവൽ അക്കാദമിയും. യു.പി.എസ്.സി.യുടെ(യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ -UPSC) നേതൃത്വത്തിൽ നടക്കുന്ന പരീക്ഷയുടെ നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിലെ ധാരണ പ്രകാരം,ഏപ്രിൽ 16 ന് ‘NDA-NA പരീക്ഷ 2023’ നടക്കും.