കരസേനാ 2024 ഏപ്രിലിൽ ആരംഭിക്കുന്ന 32 മത് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് ഷോർട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു .കുറഞ്ഞത് 55 % മാർക്കോടെയുള്ള എൽ എൽ ബി ബിരുദം , 2023 ലെ clat പിജി സ്കോർ നിര്ബന്ധമാണ് ബാർ കൌൺസിൽ രെജിസ്ട്രേഷൻ നേടാനുള്ള യോഗ്യതയുണ്ടായിരിക്കണം . രണ്ടു ഘട്ടമായുള്ള എസ് എസ് ബി ഇന്റർവ്യൂ , വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് . ശേഷം ചെന്നൈയിലെ ഓഫീസർസ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ ലെഫ്റ്റനന്റ് റാങ്കിൽ നിയമിക്കും .