പൊതുമേഖലാ ബാങ്കുകളിൽ 7855 ക്ലാർക്ക്: വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യൻ ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRPClerksXI).
2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതൽ 14 വരെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉൾപ്പെടെ വിവിധ പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ സാധിക്കും.
ഒഴിവുകൾ
കേരളം: ബാങ്ക് ഓഫ് ഇന്ത്യ-3, ബാങ്ക് ഓഫ് മഹാരാഷ്ട്ര-13, കാനറാ ബാങ്ക്-25, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-29, ഇന്ത്യൻ ബാങ്ക്- 40, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്-2, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-82.
ലക്ഷദ്വീപ്: കാനറാ ബാങ്ക്4 (ജനറൽ 2, എസ്.ടി. 2), യൂക്കോ ബാങ്ക്1 (ജനറൽ).
യോഗ്യത
കേന്ദ്ര ഗവ. അംഗീകാരമുള്ള സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുൻപോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് മുൻഗണന ലഭിക്കും.കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം. അതിന് കംപ്യൂട്ടർ ഓപ്പറേഷൻ/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/ കോളേജ്/ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.പ്രായം.2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുൻപോ 01.07.2001നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.(നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവ് ലഭിക്കും.വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതകൾക്കും ജനറൽ/ ഇ.ഡബ്ല്യു.എസ്.35, ഒ.ബി.സി.38, എസ്.സി., എസ്.ടി.40 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.അവസാന തീയതി: ഒക്ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും:www.ibps.in

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick