സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ബുധൻ ( ഒക്ടോബര് 20 ) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത് അറിയിച്ചു.
ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒരിക്കൽ കൂടി ലഭ്യമാക്കും. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അൻവർ സാദത്ത് വ്യക്തമാക്കി