കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) പുതുക്കിയ ഉത്തരസൂചിക പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിച്ച് ഉത്തരസൂചിക പരിശോധിക്കാം. മേയ് പരീക്ഷയുടെ ഉത്തരസൂചികയാണ് വന്നിരിക്കുന്നത്.2021 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെയായിരുന്നു പരീക്ഷ. നേരത്തെ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ മാറ്റങ്ങളുള്ളതിനാലാണ് പുതിയത് പ്രസിദ്ധീകരിച്ചത്. തെറ്റായ ചോദ്യങ്ങൾ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്.കെ-ടെറ്റ് പരീക്ഷയെഴുതിയവർക്ക് കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കാം. ഹോം പേജിൽ കാണുന്ന Rectified Answer Key May 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പി.ഡി.എഫ് പേജ് തുറക്കപ്പെടും. ഇവിടെ ഉത്തരസൂചിക വിശദമായി മനസ്സിലാക്കാം.