തിരുവനന്തപുരം : അടുത്ത അധ്യയനവർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ സ്കൂളുകൾക്ക് നിർദേശം ലഭിച്ചു. വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകൾക്ക് ഇത്തരത്തിലുള്ള ഒരു നിർദേശം നൽകിയത്. സ്കൂളുകൾ http://www.kite.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാഠപുസ്തകങ്ങളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്.