സംസ്ഥാനത്തെ അഞ്ച് സ്വകാര്യ സ്വാശ്രയ മെഡിക്ക ൽ കോളജുകളിലെ അന്തിമ ഫീസ് ഘടന നിശ്ചയിച്ച് പ്രവേശന, ഫീസ് മേല്നോട്ടസമിതി ഉത്തരവിറക്കി. ക്രിസ്ത്യൻ പ്രൊഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷന് കീഴിലുള്ള തൃശൂർ അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെയും ഫീസാണ് നിശ്ചയിച്ചത്.
2017-18 മുതൽ 2020-21 വർ ഷം
വരെ പ്രവേശനം നേടിയവർക്കുള്ള ട്യൂഷൻ ഫീസ് , സ്പെഷൽ, ഹോസ്റ്റൽ ഫീസുകളിലാണ് തീരുമാനമായത്. അഞ്ച് കോളജുകളിലും നേരത്തേ നിശ്ചയിച്ച ഫീസ് തന്നെ പുനർനിർണയത്തിലും അനുവദിച്ചു. 2020-21ല് ട്യൂഷൻ ഫീസ് 6,55,500 രൂപയാണ്. 2017-18 ൽ 4.85 ലക്ഷവും 2018-19ല് 5.6 ലക്ഷവും 2019 -20 ൽ 6.16 ലക്ഷം രൂപയുമാണ് ട്യൂഷൻ ഫീസ്.
രണ്ട് തവണ നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ മാനേജ്മെന്റുകള് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഫീസ് ഘടന പുനര്നിര്ണയിക്കേണ്ടിവന്നത് .