ഇനി ഉടനടി അയയ്ക്കാം 5 ലക്ഷം രൂപ വരെ

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ഐഎംപിഎസ്‌ വഴി കൈമാറാവുന്ന തുകയുടെ പ്രതിദിന പരിധി ഉയർത്തിയത് സാധാരണക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു. ഒരു ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക്‌ പണം അയക്കുന്നതിനുള്ള ഈ തത്സമയ പേമെന്റ്‌ സേവനത്തിന്റെ പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷമായാണ് ഉയർത്തിയത്. ഐഎംപിഎസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ആര്‍ബിഐ അറിയിച്ചു.

ബാങ്കിന്റെ ശാഖകള്‍, നെറ്റ്‌ ബാങ്കിങ്‌, മൊബൈല്‍ ബാങ്കിങ്‌ പോലുള്ള ബാങ്കുകളുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും എടിഎം, എസ്‌എംഎസ്‌, ഐവിആര്‍എസ്‌ എന്നിവയിലൂടെയും ഐഎംപിഎസ്‌ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഉള്‍പ്പടെ എല്ലാ ദിവസവും 24 മണിക്കൂറും ഐഎംപിഎസ്‌ സംവിധാനത്തിലൂടെ ഫണ്ട്‌ കൈമാറാന്‍ കഴിയും.എസ്‌എംഎസ്‌ , ഐവിആര്‍എസ്‌ എന്നിവ വഴിയുള്ള ഇടപാട്‌ പരിധി 5000 രൂപയാണ്‌.

2010 നവംബറിലാണ്‌ നാഷണല്‍ പേമെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ഐഎംപിഎസ്‌ ആരംഭിച്ചത്‌.

ഐഎംപിഎസിന്‌ പുറമെ എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്‌ എന്നിവയാണ്‌ നിലവില്‍ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക്‌ ഫണ്ട്‌ കൈമാറുന്നതിന്‌ ഉപയോഗിക്കുന്ന മറ്റ്‌ രണ്ട്‌ മാര്‍ഗങ്ങള്‍. എന്നാല്‍ ഈ രണ്ട്‌ സംവിധാനങ്ങള്‍ക്കും ചില പരിമിതികള്‍ ഉള്ളതിനാല്‍ റീട്ടെയില്‍ ഉപഭോക്താക്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്‌ ഐഎംപിഎസ്‌ ആണ്‌. ഉദാഹരണത്തിന്‌, എന്‍ഇഎഫ്‌ടി ട്രാന്‍സ്‌ഫര്‍ തത്സമയം അല്ല, ഫണ്ട്‌ കൈമാറുന്നതിന്‌ ചെറിയ കാലതാമസം ഉണ്ടാകും. അതുപോലെ, തത്സമയം നടത്തേണ്ട വലിയ മൂല്യമുള്ള ഇടപാടുകള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ ആര്‍ടിജിഎസ്‌ സംവിധാനം. രണ്ട്‌ ലക്ഷം രൂപയില്‍ താഴെ വരുന്ന പേമെന്റുകള്‍ ആര്‍ടിജിഎസില്‍ അനുവദിക്കില്ല. അതായത് ചെറിയ മൂല്യമുള്ള തത്സമയ ഇടപാടുകള്‍ക്ക്‌ ഐഎംപിഎസ്‌ ആണ്‌ അനുയോജ്യം.

English Summary : IMPS Become more Popular Now

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick