ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ആർട്ടിഫൈസർ അപ്രൻറ്റിസ് (എ.എ.), സീനിയർ സെക്ക ൻഡറി റിക്രൂട്സ് (എസ്.എസ്.ആർ .) വിഭാഗത്തിലാണ് അവസരം.
പ്രായം: 2002 ഫെബ്രുവരി 1നും 2005 ജൂലായ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.
തിരഞ്ഞെടുപ്പ്: കോവിഡിൻറെ സാഹചര്യത്തിൽ പ്ലസ്ടു മാർക്കിൻറെ അടിസ്ഥാനത്തി ൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാപരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ് , മാത്തമാറ്റിക്സ്, ജനറൽ നോളജ് എന്നിവയിൽ നിന്ന് പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറായിരിക്കും പരീക്ഷ. ഇതേദിവസം ഫിസിക്കൽ എഫിഷ്യ ൻസി ടെസ്റ്റ്. ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ് അപ്പ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷയ്ക്ക് വരുന്നവർ 72 മണിക്കൂർ മുന്പുള്ള കോവിഡ് നെഗറ്റീവ് ആർ .ടി.പി.സി.ആർ . സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫീസുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://www.joinindiannavy.gov.inകാണുക. അവസാനതീയതി: ഒക്ടോബർ 25.