കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ (Distance Education) 24 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം. 11 ബിരുദ പ്രോഗ്രാമുകളും 13 പി.ജി. പ്രോഗ്രാമുകളും ഉൾപ്പെടെ 24 പ്രോഗ്രാമുകൾക്കാണ് യു.ജി.സി. അംഗീകാരം നൽകിയത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദ-പി.ജി. കോഴ്സുകളിലേക്ക് വൈകാതെ പ്രവേശനവിജ്ഞാപനം പുറത്തിറക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അറിയിച്ചു.ബി.എ. പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്കൃതം, ബി.ബി.എ., ബി.കോം. എം.എ. പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്കൃതം, എം.കോം. എന്നിവയ്ക്കാണ് അംഗീകാരം.