ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ട ഫീസ് അടയ്ക്കുകയുംചെയ്ത വിദ്യാർഥികളും അലോട്ട്മെറ്റൊന്നും ലഭിക്കാത്തവരും എൻജി., ആർക്കി., ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
ഓപ്ഷൻ കൺഫർമേഷനെ തുടർന്നുള്ള ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്, കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ 17ന് ഉച്ചയ്ക്ക് രണ്ടുവരെ നൽകാം. ഒന്നാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റ് നിലനിൽക്കും