കേന്ദ്രസേനകളിൽ 25,271 ഒഴിവ്, ശമ്പളം: 21,700– 69,100

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

വിവിധ കേന്ദ്ര സേനകളിലായി 25,271ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്(എസ്എസ്എഫ്) തുടങ്ങിയ വിഭാഗങ്ങളിൽ കോൺസ്‌റ്റബിൾ (ജിഡി) തസ്‌തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) തസ്‌തികയിലുമാണ് അവസരം.<

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)–8464, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)–7545, സശസ്ത്ര സീമാ ബൽ (SSB)–3806, അസം റൈഫിൾസ് (AR)–3785, ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP)–1431, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF)–240 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ/പത്താം ക്ലാസ്.

ശാരീരിക യോഗ്യത:

പുരുഷൻ: ഉയരം: 170 സെമീ, നെഞ്ചളവ്: 80 സെമീ (വികസിപ്പിക്കുമ്പോൾ 85 സെമീ), (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെമീ. 76–81 സെമീ)

സ്‌ത്രീ: ഉയരം: 157 സെമീ (പട്ടിക വർഗക്കാർക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.

പ്രായം: 01.08.2021ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).

ശമ്പളം: 21,700– 69,100.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.

കായികക്ഷമതാ പരീക്ഷയിൽ ഈ ഇനങ്ങളുണ്ടാവും.: പുരുഷൻമാർ: 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം, സ്‌ത്രീകൾ: എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം.

കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

പരീക്ഷാ ഫീസ്: 100 രൂപ (സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം.

ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://ssc.nic.in

English Summary: Staff Selection Commission Recruitment

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick