ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റർ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.വിഷയങ്ങൾ : ബയോളജിക്കൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് , കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് , ഇലക്ട്രിക്കൽ എൻജിനിയറിങ്, മെറ്റീരിയൽസ് എൻജിനിയറിങ് , മെക്കാനിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, കൊഗ്നിറ്റീവ് സയൻസ് , എർത്ത് സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് (ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് , സോഷ്യൽ എപ്പിഡമിയോളജി, സോഷ്യോളജി, ആർക്കിയോളജി, ലിറ്ററേച്ചർ ) യോഗ്യത: വിഷയത്തിൽ /ബ്രാഞ്ചിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് /5.5 സി.പി.ഐ. നേടിയുള്ള എം.എ./എം.എസ്സി./ബി.ടെക്./ എം.ടെക്./ബി.എസ്. (ഐ.ഐ.എസ്സി., ഐസർ )/ബി.എസ്.എം.എസ്. (ഐസർ )/തത്തുല്യ യോഗ്യത വേണം. അപേക്ഷ http://iitgn.ac.in/admissions/phd വഴി ഒക്ടോബർ 24 വരെ നല്കാം.