നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജീപാറ്റ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മണിക്കൂർ ദൈർഖ്യമുള്ള പ്രവേശനപരീക്ഷയ്ക്ക് 125 ചോദ്യങ്ങളുണ്ടാകും .ബീഫാം ബിരുദം നേടിയവർക്കും , 2022-23 അക്കാദമികവർഷം ആരംഭിക്കുംമുൻപ് ഫലം അറിയാവുന്ന വിദ്യാർത്ഥികൾക്കും പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17.
വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :https://gpat.nta.nic.in