ന്യൂഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പുർ , ജോയിന്റ് എന്‍ട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു.ഒക്ടോബർ 3 നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർ വാളിനാണ് ഒന്നാം റാങ്ക്. 360 ല്‍ 348 മാർക്കാണ് പ്രവേശന പരീക്ഷയിൽ മൃദുൽ കരസ്ഥമാക്കിയത്. കാവ്യ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 286 മാർക്കാണ് കാവ്യ പരീക്ഷയിൽ നേടിയിരിക്കുന്നതു.
ജൂലൈ 3 ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് രൂക്ഷമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം.jeeadv.ac.in.