ജെഇഇ മെയിൻ ആദ്യ സെഷനിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 25വരെ നീട്ടി.അപേക്ഷിക്കാൻ സാധിച്ചില്ല എന്ന് കാണിച്ച് ഒട്ടേറെ വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടാൻ തീരുമാനിച്ചത്.അപേക്ഷ തീയതി പുതുക്കിയ സാഹചര്യത്തിൽ ഏപ്രിൽ 25ന് രാത്രി 11.50 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എന്താണ് ജെഇഇ?
ഇന്ത്യയിൽ മുൻ നിരയിലുള്ള കോളേജുകളിൽ നിന്നും എൻജിനീയറിങ് കോഴ്സ് അഡ്മിഷൻ ലഭിക്കുന്നതിന് വിദ്യാർഥികൾ എഴുതേണ്ട പരീക്ഷയാണ് ജെഇഇ.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഈ പരീക്ഷ നടത്തുന്നത്.